Njan ninne dhyaanikkumpol

Malayalam Hymn

Njan ninne dhyaanikkumpol

Njan ninne dhyaanikkumpol lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഞാൻ നിന്നെ ധ്യാനിക്കുമ്പോൾ-നാഥാ നിൻ കൃപ ഓർത്തിടുമ്പോൾ എൻ മാനസം പൊങ്ങിടുന്നേ ദേഹി ഉല്ലസിച്ചാർത്തിടുന്നേ 1 ചേറ്റിൽ കിടന്നോനാമെന്നെ നീ വീണ്ട് പാറയാം നിന്മേൽ നിർത്തി എൻ ഗമനത്തെ സുസ്ഥിരമാക്കി നിൻ സ്തുതി തന്നതിനാൽ(2);- 2 കഷ്ടത പട്ടിണി നിന്ദ പരിഹാസം എന്നിവ വന്നാലുമേ നിൻ ദിവ്യസ്നേഹത്തിൽ നിന്നെന്നെ മാറ്റുവാൻ ഒന്നിനും സാദ്ധ്യമല്ല(2);- 3 ആത്മാവിനാലെന്നെ നിറച്ചതിനാൽ ആത്മ-സന്തോഷം എന്നിലുണ്ട് തേജസ്സിലാനന്ദരൂപനാമേശുവേ കാണുമേ ഞാൻ നിജമായ് (2);- 4 കൂടാരമായ ഭവനമഴിഞ്ഞാലും നിത്യഭവനമുണ്ട് ഞാൻ കുറയട്ടെ നീ വളരട്ടെ നിന്നിൽ ഞാൻ വസിക്കട്ടെ(2);-

Related Songs