Malayalam Hymn
Krushile snehatthe dhyaanikkumpol
Krushile snehatthe dhyaanikkumpol lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
ക്രൂശിലെ സ്നേഹത്തെ ധ്യാനിക്കുമ്പോൾ
തുടിക്കുന്നെൻ മനം നന്ദിയാൽ
ഹീനനാമെന്നെയും തേടിവന്നു
രക്ഷിച്ചതാച്ചര്യമേ
1 പാതയറിയാതെ ഓടി ഞാൻ
പാദം ഇടറിയ നേരത്തും
പാലകനായരികെ വന്നു
പുതു ബലം പകർന്നെന്നിൽ നീ;- ക്രൂശിലെ...
2 കൂരിരുൾ തിങ്ങുമീ പാതയിൽ
കൂടെനടന്നെന്നെ താങ്ങി നീ
കാഠിന്യമാം മമ ശോധനയിൽ
കർത്താവേ നിൻ കരം കണ്ടു ഞാൻ;- ക്രൂശിലെ...
3 നല്ലയിടെയഅങ്ങേ നോക്കീടും
അല്ലലെനിക്കില്ല തെല്ലുമേ
തുല്യമില്ലാത്ത നിൻ നന്മകൾക്കായ്
വല്ലഭനേ പാടും മോദമായ്;- ക്രൂശിലെ...
4 മന്നിലെ ഭാരങ്ങൾ തീരുമന്നു
തൃക്കയ്യാൽ കണ്ണീർ തുടച്ചീടുമേ
നാളുകളെണ്ണി ഞാൻ പാർത്തിടുന്നെ
നാഥാ നീ വേഗം വന്നീടണെ;- ക്രൂശിലെ...