Malayalam Hymn
Njan ninne ariyathe poyittum nee
Njan ninne ariyathe poyittum nee lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ഞാൻ നിന്നെ അറിയാതെ പോയിട്ടും നീ
ഓമനപേർ ചൊല്ലിയെന്നെ വിളിച്ചു
പ്രിയരെന്നെ കൈവെടിഞ്ഞു പോയപ്പോഴും
നീ മാത്രം എന്റെ അരികിൽ വന്നു
എന്റെ സങ്കടം കേട്ടു
ദിവ്യ-സാന്ത്വനം നൽകി
തിരുമാർവ്വോടു ചേർത്തണച്ചു (2)
1 താതന്റെ ഇഷ്ടം ഞാൻ അവഗണിച്ചു
പാപത്തിൻ കൂരിരുളിൽ അലഞ്ഞു
ശ്രേഷ്ഠമാം ദാനങ്ങൾ നഷ്ടമാക്കി
പാരം-നിരാശനായ നേരം;- എന്റെ സങ്കടം…
2 നിത്യമാം സ്നേഹത്തിൻ തണലിലെന്നും
എന്നെ നടത്തുന്ന പ്രീയ താതൻ
സ്വർഗീയ മോദത്തിൻ പുതുഗാനമെൻ
നാവിൽ പകർന്നെന്റെ സ്നേഹതാതൻ;- എന്റെ സങ്കടം…
3 എനിക്കായ് ചൊരിഞ്ഞതാം തിരുനിണത്താൽ
എൻ ലംഘനങ്ങളാകവെ മായ്ച്ചു തന്നൂ
എത്രയോ സൗഭാഗ്യം എൻ ജീവിതം
എന്നെ തൻ മകനാക്കി തീർത്തതിനാൽ;- എന്റെ സങ്കടം…