Njan ninne oru nalum anathhanayi

Malayalam Hymn

Njan ninne oru nalum anathhanayi

Njan ninne oru nalum anathhanayi lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ഞാൻ നിന്നെയൊരു നാളുമനാഥനായി വിടുകില്ലെന്നരുളിയ കരുണാനിധേ-എൻ കരം പിടിച്ചനുദിനം മരുഭൂവിൽ നടത്താമെ- ന്നുരച്ചവനൊരുനാളും മറക്കുകില്ല 2 പ്രതികൂലമായിടുന്ന കൊടുംകാറ്റുകൾ ശക്തിയായെൻ നേരെയടിച്ചുയർന്നീടുമ്പോൾ മറച്ചുകൊള്ളേണമെ നിൻ ചിറകിൻ കീഴനുദിനം വഹിച്ചുകൊള്ളുമല്ലോ നിൻ തിരുക്കരത്താൽ;- 3 ഭക്ഷണപാനീയമില്ലാതലഞ്ഞീടുമ്പോൾ ശക്തിമാൻമാരുടെ നല്ല ഭോജനമേകും തൃക്കൈയ്യൊന്നു തുറക്കുമ്പോൾ സർവ്വജീവജാലങ്ങൾക്കും തൃപ്തിവരുത്തുന്ന പരിപാലകനല്ലോ;- 4 വെള്ളത്തിൽക്കൂടി നീ തെല്ലും നടന്നീടിലും മുക്കുകില്ല നദി നിന്നെയൊരു നാളിലും അഗ്നിശോധനയിൽ കൂടി കടക്കേണ്ടി വന്നാലും അല്പംപോലും ഭയം നമുക്കിഹത്തിൽവേണ്ട;- 5 സ്നേഹിതൻമാരെല്ലാം ശത്രുനിരകളിലായ് അണിനിരന്നനുദിനം പടപൊരുന്നു പടനായകനായ് നീയെൻ സമീപേയുണ്ടെല്ലാനാളും വിജയം നിശ്ചയമാണെന്നറിഞ്ഞുകൊൾക;- 6 മനസ്സാവാചാ കർമ്മണാ അറിയാതുള്ള ദൂഷണമനവധിയായ് പരത്തുകിലും ഭംഗമില്ലായെനിക്കെന്റെ ജീവിതയാത്രയ്ക്കൊന്നും ഭാവിയെനോക്കി കണ്ടു പുഞ്ചിരിതൂകും;- 7 ശത്രു ഭീഷണികൾകേട്ടു മനം കലങ്ങാ തുണരുക സീയോൻ പുത്രിയാർത്തുഘോഷിക്ക മണവാളൻ മണിയറയിൽ വന്നിടുവാൻ കാലമായി ഉടനട നന്നായ് ക്രമീകരിച്ചിടുക;- 8 നാളിതുവരെ നീയോടിയദ്ധ്വാനിച്ചതും നഷ്ടമായിപ്പോയിടല്ലേ വീടോടടുത്തു നിത്യവീട്ടിലെത്താനിനി അല്പദൂരം മാത്രമെയു- ള്ളാ സമയം പാഴാക്കാതെ ഉണർന്നുകൊൾക;- എനിക്കായ് കരുതാമെന്നുരച്ചവനെ :എന്ന രീതി

Related Songs