Malayalam Hymn
Njan ninne kaividumo njan ninne
Njan ninne kaividumo njan ninne lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ഞാൻ നിന്നെ കൈവിടുമോ
ഞാൻ നിന്നെ കൈവിടുമോ
എണ്ണമില്ലാതുള്ള നന്മകൾ തന്നില്ലേ
ഞാൻ നിന്നെ കൈവിടുമോ
കൂട്ടു സഖികൾ നിന്നെ കൈവിട്ടപ്പോൾ
എൻ ചിറകിൻ മറവിൽ അഭയം നൽകി(2)
പച്ചപുൽമേടുകളിൽ നിന്നെ നടത്തി
സ്വഛമാം ജലവും നൽകി(2);- ഞാൻ...
നീ യാത്ര ചെയ്യും മുൻപും പിൻപും
ദൂതന്മാരെ കാവലായ് തന്നില്ലേ(2)
ആഹാര പാനിയം സർവ്വവും നൽകി
ക്ഷേമമായ് നടത്തിയില്ലേ(2);- ഞാൻ...
വഴിയരികിൽ നീ കിടന്നപ്പോൾ
പലരും നിന്നെ കണ്ടു മാറിപ്പോയി(2)
ആ നേരവും നിന്റെ ചാരെ വന്നു
മൃതുവായ് കാതിൽ ചൊല്ലി(2);- ഞാൻ...