Malpriyane ennu meghe vanneedumo

Malayalam Hymn

Malpriyane ennu meghe vanneedumo

Malpriyane ennu meghe vanneedumo lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

മൽപ്രിയനെ എന്നു മേഘേ വന്നീടുമോ എന്നെ വേഗം ചേർത്തീടുവാൻ നിൻ പേർക്കായ് കഷ്ടതകളേറ്റുകൊണ്ട് നാൾകൾ കഴിച്ചീടുന്നു ഞാൻ 1 ആനന്ദ ജീവിതം നയിച്ചിടുമ്പോൾ ശത്രു എന്നോടെതിർത്തീടുന്നെ സാത്താന്യശക്തിയെ ജയിച്ചീടുവാൻ ആത്മ ശക്തി ഏകിടണെ 2 മായയാം ഈയുലകിൽ ആശയില്ലെ വാനിൽ വേഗം വന്നിടണെ മേഘത്തിൽ ദൂതരുമായ് വന്നിടുമ്പോൾ രൂപാന്തരം പ്രാപിക്കും ഞാൻ 3 കണ്ണുനീർ അന്നു നീയെല്ലാം തുടയ്ക്കും നിൻ മുഖം ഞാൻ മുത്തീടുമ്പോൾ ശോഭിക്കും സ്വർണ്ണത്തെരു-വീഥിയതിൽ നിത്യം ഞാനുലാവിടുമേ 4 യുഗായുഗമായ് വാണിടുന്ന വാസമോർത്താൽ പാദം പാരിൽ പതിയുന്നില്ലേ തേജസ്സിൻ പൊൻകിരീടം ചൂടി വാഴും താതൻ രാജ്യേ നിശ്ചയം ഞാൻ

Related Songs