Malayalam Hymn
Malpriyane idharayil ninnu nin
Malpriyane idharayil ninnu nin lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
മൽപ്രിയനെ ഇദ്ധരയിൽ നിന്നു
നിൻ ശുദ്ധരെ ചേർത്തിടേണേ
1 നാളുകൾ ഏറെയായ് നാഥനെ
ആഗമമോർത്തു നിൻ ദാസരും
പാർത്തലത്തിൽ കഷ്ടമേറ്റു ആർത്തിപൂണ്ടു നിന്നിടുന്നു
പാർത്ഥിവാ നീ വന്നീടണെ വേഗമായ്;-
2 വേഗം ഞാൻ വന്നിടാമെന്ന നിൻ
വാർത്തയിൽ ആശ്രയം വച്ചതാൽ
ഭൂതലത്തിലുള്ള സ്വന്ത ഗേഹവും വെടിഞ്ഞു സ്വന്ത ജീവനും
പകച്ചു എത്ര ത്യാഗികൾ;-
3 പൊൻമുഖം കാണുവാൻ ആശയായ്-
കാത്തുകൊണ്ടെത്രയോ സിദ്ധരും
സ്നേഹത്തിൽ വിശുദ്ധിയോടു സൗമ്യതക്കിരിപ്പിടമായ്
ശാന്തരായ് ഒരുങ്ങി നിൽക്കുന്നേകമായ്;-
4 സർവ്വസൃഷ്ടികളും ഏകമായ്
തേങ്ങിടും രോദനം കേൾക്കണേ
രക്ഷകാ നീ വന്നിടാതെ ഇക്ഷിതിയിലെന്തു ശാന്തി
ക്ഷിപ്രമായ് എഴുന്നള്ളണമേശുവേ;-
5 പുത്തനെരുശലേം ശോഭയായ്
വിണ്ണൊളി വീശുന്ന ദർശനം
നിത്യവും ലഭിച്ചു സ്വന്തചിത്തവും പരത്തിലാക്കി
സ്വർഗ്ഗലോകം നോക്കി ഞാനും ഓടുന്നേ;-