Malayalam Hymn
Uyarathil ninnu janichavare ningal
Uyarathil ninnu janichavare ningal lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 ഉയരത്തിൽ നിന്ന് ജനിച്ചവരെ നിങ്ങൾ
ഉയരത്തിലുള്ളതന്വേഷിക്കുവിൻ
ഉയരത്തിലുള്ളത് ചിന്തിക്കുവിൻ സദാ
ഉന്നതൻ വരവിനായ് ഒരുങ്ങീടുവിൻ(2)
വരുമേ നാഥൻ പ്രിയകാന്തൻ
വാനമേഘേ ദൂതരുമായ്
വരുവാൻ കാലമതായതിനാൽ നാം
ഒരുങ്ങാം ഒരുങ്ങാം ദൈവജനമേ
2 ക്രിസ്തുവിൽ ജീവിക്കാൻ മരിച്ചവരെ നിങ്ങൾ
ക്രിസ്തുവിൻ ജീവനിൽ ജീവിക്കുമ്പോൾ
ക്രിസ്തൻ വെളിപ്പെടും നേരമതിൽ നാം
ക്രിസ്തനോടൊത്തു വെളിപ്പെടുമേ(2);- വരുമേ നാഥൻ...
3 പാപ ജഡത്തിന്റെ മോഹത്തിൽ നാം ദൈവ
കോപത്തിൻ മക്കളായ് ജീവിക്കവേ
പകർന്നവൻ തന്നുടെ തിരുജീവൻ നമുക്കായ്
പകലിന്റെ മക്കളായ് ജീവിക്കുവാൻ(2) ;- വരുമേ നാഥൻ...
4 അശുദ്ധമാം ജീവിതം വെടിഞ്ഞീടുക നമ്മൾ
വെളിച്ചത്തിൻ മനുഷ്യനെ ധരിച്ചീടുക
ആത്മാവിൽ ആനന്ദ ഗീതങ്ങൾ പാടി നാം
ആത്മ മണാളനായ് കാത്തിരിക്കാം(2);- വരുമേ നാഥൻ...
5 കാഹള ധ്വനിയത് മുഴങ്ങിടാറായ്
പ്രിയൻ വാനത്തിൽ വേഗം വെളിപ്പെടാറായ്
കാത്തിരിക്കും പ്രിയ കാന്തയെ ചേർക്കുവാൻ
കരുണാമയനവൻ വന്നീടുമേ(2);- വരുമേ നാഥൻ...