Malayalam Hymn
Anyonyam snehikuvin ningal
Anyonyam snehikuvin ningal lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
അന്യോന്യം സ്നേഹിക്കുവിൻ
നിങ്ങൾ അന്യോന്യം സ്നേഹിക്കുവിൻ
സ്നേഹിച്ചു ജീവൻ തന്നവൻ നാഥൻ
സ്നേഹമായോതുന്നിതാ
1 അന്യർ തൻ ദുഃഖത്തിൽപങ്കു-
ചേർന്നിടണം ആർദ്രത കാട്ടിടണം
ഉള്ളതിൽ പങ്കു നാം അഗതികൾക്കായ്
അറിഞ്ഞു നൽകേണം മടിച്ചിടാതെ;-
2 ദൈവത്തിൻ നൽ സ്നേഹം ഉള്ളി-
ലുള്ളാരുമേ ആരോടും കോപിക്കില്ല
എല്ലാം സഹിക്കുവാൻ ക്ഷമിച്ചിടുവാൻ
ശ്രീയേശു നമ്മോടോതിയല്ലോ;-
3 അയല്ക്കാരെ നമ്മൾ സ്നേഹിക്കാ-
തെങ്ങനെ ദൈവത്തെ സ്നേഹിച്ചിടും?
ക്രിസ്തുവിൻ താഴ്മ നാം ധരിച്ചിടണം
എളിയവരെയാദരിച്ചിടണം;-