Bhuvil engum ningal poi

Malayalam Hymn

Bhuvil engum ningal poi

Bhuvil engum ningal poi lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ഭൂവിൽ എങ്ങും നിങ്ങൾ പോയി ഘോഷിച്ചീടുവിൻ സർവ്വ സൃഷ്ടികൾക്കുമുള്ള ഈ സുവിശേഷം സ്വർഗ്ഗഭൂമികളിലും സർവ്വാധികാരമെൻ കൈകളിൽ; ഞാനുണ്ടു നിങ്ങളൊന്നിച്ചെന്നുമേ 2 താതൻ എന്നെ മർത്യരക്ഷയ്ക്ക് ഇങ്ങയച്ചപോൽ ഭൂതലത്തിൽ നിങ്ങളെയും ഞാനയക്കുന്നു;- 3 ശക്തിയധികാരങ്ങൾകൊണ്ട് അല്ലഹോ സർവ്വ ശക്തനാം ആത്മാവിനാലേ നിങ്ങൾ ജയിക്കും;- 4 കൂരിരുളിൻ രാജനും തൻ സൈന്യവും മറ്റു വൈരികളും കീഴമരും എന്റെ നാമത്തിൽ;- 5 ദിവ്യസ്നേഹത്താൽ സദാ നിർബന്ധിതരായ് ചാവിന്നിര ആയവരെ ത്രാണനം ചെയ്വിൻ;- 6 ആത്മവാളാം ദൈവവാക്യം കൈയിൽ എടുത്തു സർവ്വദാ രിപുക്കളോടു നിങ്ങൾ എതിർപ്പിൻ;- 7 നിത്യവും പ്രവൃത്തിയിൽ തൻ ആശിസ്സിന്നായി പ്രാർത്ഥനയിൽ ഉറ്റു നിൽക്ക കർത്തൃസന്നിധൗ;- 8 മൃത്യു നാളോളം വിശ്വസ്തർ ആയിടുന്നെങ്കിൽ നിത്യ ജീവന്റെ കിരീടം നിങ്ങൾ പ്രാപിക്കും;-

Related Songs