Seeyon sanjcharikale ningal sheghram

Malayalam Hymn

Seeyon sanjcharikale ningal sheghram

Seeyon sanjcharikale ningal sheghram lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നുകൊൾവീൻ സീയോൻ യാത്രാ മദ്ധ്യേ നിങ്ങൾ എന്തിനുറങ്ങിടുന്നു(2) 1 ശീതകാലം കഴിഞ്ഞു മാറിപ്പോയ് മഴയും പ്രിയരെ പുഷ്പങ്ങളിതാഭൂമിമേൽ കാണപ്പെടുന്നു നന്നായ്(2);-സീയോ 2 അത്തിവൃക്ഷം തളിർത്തു തന്റെ പച്ചക്കായ്കൾ തരുന്നു മുന്തിരിയിളം കുലകൾ സൗരഭ്യം തൂകിടുന്നു(2);-സീയോ 3 എത്രത്തോളമുറങ്ങും നിങ്ങൾ ബോധമില്ലാതിനിയും മാത്രനേരത്തിന്നു കർത്തൻ വന്നണഞ്ഞീടുമഹോ(2);-സീയോ 4 കർത്തൻ വരുന്ന നേരം നിങ്ങൾ നിദ്രയിലാകുമെങ്കിൽ എത്ര പരിതാപമെന്നു ഓർത്തുകൊണ്ടീ ക്ഷണത്തിൽ(2);-സീയോ 5 വേഗമുണർന്നിടുക സ്വർഗ്ഗസീയോൻ തിരുസഭയേ വേഗം നീയുണർന്നു കാണ്മാൻ കാത്തിരിക്കുന്നു കർത്തൻ(2);-സീയോ

Related Songs