Chernnidum njaan bhagyamaam seeyon

Malayalam Hymn

Chernnidum njaan bhagyamaam seeyon

Chernnidum njaan bhagyamaam seeyon lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ചേർന്നിടും ഞാൻ ഭാഗ്യമാം സീയോൻ പുരിയാം നാടതിൽ ഹാ! ആനന്ദമാം ജീവിതത്തിൻ ശോഭനം വിലസിടും 1 ജീവിതത്തിൽ എത്രയോ നിരാശയിൻ കരിനിഴൽ വന്നതെല്ലാം ഞാൻ മറന്നു നിന്നിലായ് വസിക്കുവാൻ പ്രത്യാശയെ വളർത്തിടും നിൻ സന്നിധൗ നിരന്തരം;- ചേർന്നി... 2 നിൻമുഖത്തു നിന്നു തുകും മന്ദഹാസമെന്നുമെൻ വ്യാകുലങ്ങൾ തീർത്തിടുമെ ആത്മനാഥാ നിശ്ചയം എൻ നയനം നിന്നിൽ നിന്നൊരിക്കലും തിരിച്ചിടാ;- ചേർന്നി... 3 ആ മനോഹര സമയം ആത്മതൃപ്തി എന്നുമേ ജീവിതത്തിൽ പ്രേമഗാനം എന്നുമേ വിലസിടും ക്രൂശിലെന്റെ പേർക്കു ജീവനേകിയ എൻ നാഥനേ;- ചേർന്നി... 4 തൻ വചനമാത്മ ശാന്തി വീശിടുന്ന നാഥനേ തൻപദങ്ങൾ അംബരത്തിന്നേകിവച്ച പ്രിയനേ എന്നെ നിന്നിലാക്കിവച്ച സ്നേഹത്തിൻ പൊൻ രാജനേ;- ചേർന്നി... 5 പിൻപിലുള്ള സർവ്വവും തൻ സ്നേഹത്താൽ മറന്നു ഞാൻ മുൻപിലുള്ള സ്വർഗ്ഗസന്തോഷത്തെ ഓർത്തു നിത്യവും ഓടിടുന്നെൻ ഭാഗ്യമാം വിരുതു ലഭ്യമാക്കുവാൻ;- ചേർന്നി... 6 കഷ്ട‌തയുപ്രദവം തുടങ്ങിയുള്ള പീഡകൾ ദിനം തോറുമെൻ ജീവിതത്തെ ക്ലേശിപ്പിക്കുമെങ്കിലും തളർന്നിടാതെൻ ക്രിസ്‌ത്യജീവിതം ദിനം തുടർന്നിടും;- ചേർന്നി...

Related Songs