Seeyon sanjchari njaan yeshuvil chaari

Malayalam Hymn

Seeyon sanjchari njaan yeshuvil chaari

Seeyon sanjchari njaan yeshuvil chaari lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

സീയോൻ സഞ്ചാരി ഞാൻ യേശുവിൽ ചാരി ഞാൻ പോകുന്നു കുരിശിന്റെ പാതയിൽ 1 മോക്ഷയാത്രയാണിത് ഞാൻ നടപ്പത് കാഴ്ചയാലെയല്ല വിശ്വാസത്താലെയാം വീഴ്ചകൾ താഴ്ചകൾ വന്നിടും വേളയിൽ രക്ഷകൻ കൈകളിൽ താങ്ങിടും;- 2 ലോകമേതും യോഗ്യം അല്ലെനിക്കതാൽ ശോകമില്ല ഭാഗ്യം ഉണ്ടു ക്രിസ്തുവിൽ നാഥനു മുൾമുടി നൽകിയ ലോകമേ നീ തരും പേരെനിക്കെന്തിനായ്;- 3 സാക്ഷികൾ സമൂഹം എന്റെ ചുറ്റിലും നിൽക്കുന്നായിരങ്ങൾ ആകയാലെ ഞാൻ ഭാരവും പാപവും വിട്ടു ഞാനോടുമാ ന്നേരവും യേശുവെ നോക്കിടും;- 4 എന്നെ നേടുന്ന സന്തോഷമോർത്തതാൽ നിന്ദകൾ സഹിച്ചു മരിച്ച നാഥനെ ധ്യാനിച്ചും മാനിച്ചും സേവിച്ചും പോകയിൽ ക്ഷീണമെന്തെന്നറികില്ല ഞാൻ;- 5 ബാലശിക്ഷ നൽകുമെന്നപ്പനെങ്കിലും ചേലെഴും തൻ സ്നേഹം കുറഞ്ഞു-പോയിടാ നന്മയേ തൻകരം നൽകുമെന്നീശനിൽ എന്മനം വിശ്രമം നേടിടും

Related Songs