Malayalam Hymn
Aashrayam yeshuvil mathram
Aashrayam yeshuvil mathram lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
ആശ്രയം യേശുവിൽ മാത്രം
ആശ്വാസം യേശുവിൽ മാത്രം
ആശ്രയിച്ചെന്നെന്നും ആശ്വസിച്ചീടും
യേശുവിൽ മാത്രം ഞാനിന്നുമെന്നും-ഇന്നുമെന്നും
ആശ്രയം യേശുവിൽ മാത്രം
1 ജീവിത ഭാരങ്ങൾ ഏറുംനേരം
വേദനയാൽ മനം നീറും നേരം
നേക്കിടും ഞാനെന്നും യേശുവിൻ ക്രൂശതിൽ
എനിക്കായ് ചിന്തിയ തിരു നിണത്തെ;-
2 ലോകക്കാർ എല്ലാരും കൈവിടുമ്പോൾ
രോഗത്താൽ എൻ ദേഹം ക്ഷയിച്ചിടുമ്പോൾ
സ്വീകരിക്കും നാഥൻ തൻ കരം നീട്ടി
ആശ്വസിപ്പിക്കും തൻ പൊൻ കരത്താൽ;-
3 ഭൂവിലെ കഷ്ടത ചേതമെന്നെണ്ണി
ഭൂലോക വാസം ക്ഷണികമെന്നോതി
ഭൂലോക നാഥന്റെ വരവിനായ് കാത്ത്
ഭൂവിൽ ഞാൻ യേശുവിൻ സാക്ഷിയാകും;-