Aashrayam yeshuvil ennathinal bhagavan

Malayalam Hymn

Aashrayam yeshuvil ennathinal bhagavan

Aashrayam yeshuvil ennathinal bhagavan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ആശ്രയം യേശുവിലെന്നതിനാൽ ഭാഗ്യവാൻ ഞാൻ ഭാഗ്യവാൻ ഞാൻ ആശ്വാസമെന്നിൽ താൻ തന്നതിനാൽ ഭാഗ്യവാൻ ഞാൻ ഭാഗ്യവാൻ ഞാൻ 1 കാരിരുൾ മൂടും വേളകളിൽ കർത്താവിൻപാദം ചേർന്നിടും ഞാൻ കാരിരുമ്പാണിയിൻ പാടുള്ള പാണിയാൽ കരുണനിറഞ്ഞവൻ കാക്കുമെന്നെ- കാക്കുമെന്നെ;- 2 തന്നുയിർ തന്ന ജീവനാഥൻ എന്നഭയം എൻനാൾ മുഴുവൻ ഒന്നിനും തന്നിടമെന്നിയേ വേറെങ്ങും ഓടേണ്ട താങ്ങുവാൻ താൻ മതിയാം-താൻ മതിയാം;- 3 കാൽവറി നാഥനെൻ രക്ഷകൻ കല്ലറയ്ക്കുള്ളൊടുങ്ങിയില്ല മൃത്യുവെ വെന്നവൻ അത്യുന്നതൻ വിണ്ണിൽ കർത്താധി കർത്താവായ് വാഴുന്നവൻ-വാഴുന്നവൻ;- 4 ഇത്ര സൗഭാഗ്യം ഇക്ഷിതിയിൽ ഇല്ല മറ്റെങ്ങും നിശ്ചയമായ് തീരാത്ത സന്തോഷം ക്രിസ്തുവിലുണ്ടെന്നാൽ തോരാത്ത കണ്ണീരേ മന്നിലുള്ളു-മന്നിലുള്ളു;-

Related Songs