Aashrayam enikkini yeshuvilennum

Malayalam Hymn

Aashrayam enikkini yeshuvilennum

Aashrayam enikkini yeshuvilennum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ആശ്രയം എനിക്കിനി യേശുവിലെന്നും ആകയാലില്ലിനി ആകുലമൊന്നും 1 പാരിടത്തിൽ പല ശോധന വരികിൽ പാടിടും ഞാൻ പുതുഗാനമെൻ ഹൃദിയിൽ അല്ലലിൻ അലകൾ നേരേ വന്നിടുകിൽ ഹല്ലെലുയ്യ പാടി ആശ്വസിച്ചിടും ഞാൻ 2 സിംഹവായടച്ചും തീ ബലം കെടുത്തും സംഹാരദൂതൻ തൻ കൈകളെ തടുത്തും അല്ലിലും പകലിലും തൻ ഭുജബലത്താൽ നല്ലപോൽ കാത്തവൻ നടത്തിടും കൃപയാൽ 3 വാനിലെ പറവയെ പുലർത്തിടും ദൈവം വാസനമലർകളെ വിരിയിക്കും ദൈവം മരുവിൽ തൻജനത്തെ നടത്തിടും ദൈവം മറന്നിടാതെന്നെയും കരുതിടുമെന്നും 4 തൻമൊഴി കേട്ടും തന്മുഖം കണ്ടും തൻപാദ സേവ ചെയ്തും ഞാൻ പാർക്കും പാരിലെ നാളുകൾ തീർന്നുയെൻ പ്രിയനെ നേരിൽ ഞാൻ കാണുമ്പോൾ തീരുമെൻ ഖേദം

Related Songs