Malayalam Hymn
Aashrayam ennumen daivam
Aashrayam ennumen daivam lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
ആശ്രയം എന്നുമെൻ ദൈവം
ആശയും എന്റെ പ്രിയനവനിൽ
അനുദിനം വാഴ്ത്തി സ്തുതിക്കുന്നു
നാഥനവനെൻ അഭയസങ്കേതം
1 എനിക്കു ദിനവും നിന്റെ കൃപ മതി
കൃപ ദിനം മതിയേ
മഹത്വത്തിൽ നിന്നോടണയുവോളവും
കൃപ മതിയെനിക്ക്;-
2 വിശുദ്ധ വിളിയാൽ എന്നെ വിളിച്ചല്ലോ
തിരുഹിതം ചെയ്യുവാൻ
വിശുദ്ധമാക്കും നിൻ വചനം തന്നെന്നെ
വഴി നടത്തേണമേ;-
3 കടലിൻ നടുവിൽ കാറ്റും കോളിലും
പടകിലണയണമേ
അന്ധതമസ്സിലെൻ ദീപമണയുവാൻ
അനുവദിക്കരുതേ;-
4 ദിനവുമടിയനെ ശോധന ചെയ്യും
നീതിനിറഞ്ഞവനേ
വ്യസനത്തിനുള്ള മാർഗ്ഗമെന്നിൽ
നിന്നകറ്റണം പ്രിയനേ;-
5 ഒരുക്കിടുന്നല്ലോ ഭവനമെനിക്കുമെൻ
പ്രിയൻ രാജ്യമതിൽ
വിശ്വസ്തദാസനായ് വിരുതു പ്രാപിപ്പാൻ
കൃപ നൽകീടണമേ;-