Yeshuvil aashrayam vacheduka

Malayalam Hymn

Yeshuvil aashrayam vacheduka

Yeshuvil aashrayam vacheduka lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

യേശുവിൽ ആശ്രയം വച്ചീടുക അവൻ തന്നെ ആശ്രയം ആയിരിക്ക(2) ഏതൊരു ഖേദവും വന്നീടിലും യേശുവാണെന്നുടെ സങ്കേതമേ(2) 1 രോഗങ്ങളാൽ ഞാൻ തളർന്നീടുമ്പോൾ ക്ലേശങ്ങളാൽ ഞാൻ തകർന്നീടുമ്പോൾ(2) ക്രൂശിൽ മരിച്ചെന്നെ വീണ്ടെടുത്ത കർത്തനെൻ കാവലായ് കൂടെയുണ്ട്;- യേശുവിൽ… 2 മനുഷ്യരിൽ ആശ്രയം വ്യർത്ഥമല്ലോ യേശുവിൽ ആശ്രയം അർപ്പിച്ചീടും ഞാൻ(2) ജീവിത പാതയിലനുദിനവും ഈശൻ എന്നെ വഴിനടത്തീടുമേ;- യേശുവിൽ... 3 ശത്രുക്കളാൽ ഞാൻ വലഞ്ഞീടിലും സാത്താന്യ ശക്തിയാൽ തളർന്നീടിലും(2) ശക്തീകരിച്ചെന്നെ വഴി നടത്തും ശാന്തമായ് തുറമുഖത്തണഞ്ഞിടും ഞാൻ;- യേശുവിൽ...

Related Songs