Aanandam aanandam aanandame seeyon

Malayalam Hymn

Aanandam aanandam aanandame seeyon

Aanandam aanandam aanandame seeyon lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ആനന്ദം..... ആനന്ദം ആനന്ദമെ സീയോൻ പ്രയാണികൾക്കു വീടോടടുക്കും തോറും… ന്യത്തം ചെയ്വാനെൻ വിലാപം മാറ്റി ആനന്ദിച്ചാർക്കുവാൻ രട്ടു നീക്കി - പുരു മോദാൽ നിറഞ്ഞെന്നും പാടി പുകഴ്ത്തിടാം മണവാളൻ മഹിമകളെണ്ണിയെണ്ണി;- ആനന്ദം… തിരുനാമം മൂലമീ മരുഭൂവിൽ നാം കഷ്ടം സഹിക്കുകിൽ ഭാരപ്പെടാ - പ്രിയൻ തൻ മുഴങ്കാലിൻമേൽ നമ്മെ ലാളിപ്പിക്കും സാന്ത്വന വാക്കുകളോതിയോതി;- ആനന്ദം… ഭൂസംഭവങ്ങൾ ഭയാനകമായ് നിറവേറുന്നത്യന്തം കൃത്യമായി - സ്തോത്രം ഇവയൊക്കെ കാണുമ്പോൾ അരുമ മണവാളൻ വരവിനു താമസം ഏറെയില്ല;- ആനന്ദം… മഹൽ ശക്തികളെല്ലാം മതിവരാതെ മരണായുധങ്ങളെ ചരതിക്കുമ്പോൾ - പാടി നൃത്തം ചെയ്യാം നമുക്കരുമ മണവാളൻ വരവിനു താമസമേറെയില്ല;- ആനന്ദം… കർത്താവു ഗംഭീര നാദത്തോടും പ്രധാന ദൂതന്റെ ശബ്ദത്തോടും - മഹാ ദൈവത്തിൻ കാഹള നാദത്തോടും കൂടെ സ്വർഗ്ഗാധി സ്വർഗ്ഗത്തിൽ നിന്നു വരും;- ആനന്ദം… ദൈവ മഹത്വത്തിൻ വല്ലഭത്വം മിന്നിത്തിളങ്ങുന്ന കാന്തി മൂലം - നമ്മെ പ്രജ്വലരാക്കുവാൻ പ്രിയൻ വരും നേരം അത്ഭുതരായിടുമന്യോന്യം നാം;- ആനന്ദം... സർവ്വ രത്നങ്ങളാൽ നിർമ്മിതമാം മോഹനമായൊരു പട്ടണത്തിൽ - പ്രാണ പ്രിയനുമായ് നിത്യ രാജ പ്രതാപത്തിൽ വാണിടും നിസ്തുല്യ തേജസ്സേറി;- ആനന്ദം… പിന്നെ പതിത്വമോ സങ്കടമോ ചിന്തയിൽ പോലും കലരുകില്ലാ - നാമാ സുപ്രഭാതത്തിലാ സൽപഭാ മൂർത്തിപോ- ലായിടും വേർപിരിയാത്ത വിധം;- ആനന്ദം…

Related Songs