Aanandame aanandam ente jee

Malayalam Hymn

Aanandame aanandam ente jee

Aanandame aanandam ente jee lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ആനന്ദമേ ആനന്ദം എന്റെ ജീവിതം മരുവിൽ ആനന്ദത്തിൻ നായകനോടൊത്തു ഞാനും-യാത്ര ചെയ്‌വതാൽ ഇടുക്കമാണീപ്പാത സ്വർഗ്ഗീയ നാട്ടിലെത്തുവാൻ തടസ്സങ്ങളായുണ്ടസംഖ്യം ഘോരരായ-ശ്രതു സൈന്യവും;- ആനന്ദ… ഓടുന്നു ഞാൻ വേഗം ലാക്കിങ്കൽ വിരുതു പ്രാപിപ്പാൻ കഷ്ടതയും നിന്ദ പരിഹാസമെല്ലാം-ഏറ്റു കൊണ്ടു താൻ;- ആനന്ദ... എൻ ജീവനെന്റെ യേശുവിന്നായ്-ഞാനർപ്പിച്ചിടുന്നേ നിത്യതയിൽ ആനന്ദമായ് വാണിടും ഞാൻ നിശ്ചയം തന്നെ;- ആനന്ദ... പാപിയേ നീ വേഗം വന്നീടെന്നേശുവിന്നരികിൽ പാപശാപമതൊക്കെ മാറ്റുവാൻ ശക്തനായവൻ മാത്രമേയുള്ളു;- ആനന്ദ...

Related Songs