Aanandamanandam aanandame

Malayalam Hymn

Aanandamanandam aanandame

Aanandamanandam aanandame lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ആനന്ദമാനന്ദം ആനന്ദമേ ആനന്ദം ആനന്ദമേ ഞാനെന്റെ പ്രിയൻ യേശുവിൻ കൂടെ വാഴുന്ന ജീവിതമേ 1 ഈ ലോകജീവിതകാലമെല്ലാം വിജയമായ് കാത്തതിനാൽ ദേവകുമാരൻ യേശുവിൻ പാദേ നാൾതോറും വീഴുന്നേ ഞാൻ;- ആനന്ദ... 2 ദേവാധിദേവൻ വീണ്ടെടുത്ത തേജസ്സേറും കാന്തയെ കാണുന്ന നേരം ദൂതഗണങ്ങൾ ആശ്ചര്യം കൂറീടുമേ;- ആനന്ദ... 3 മാലിന്യമേശാതെ കാത്തിടുന്ന സൗഭാഗ്യമാം ജീവിതം ഞാൻ പിന്നെ വാഴും തേജസ്സുമോർത്താൽ ഹാ എത്ര മോദമതേ;- ആനന്ദ... 4 താതന്റെ രാജ്യം പൂകിടുമ്പോൾ സ്ഥാനമാനമേകുമേ ഞാനന്നു പാടും പാട്ടുകൾ കേട്ടാൽ ആരു ഗ്രഹിച്ചീടുമോ?;- ആനന്ദ...

Related Songs