Aanandam aanandam aanandame aarum

Malayalam Hymn

Aanandam aanandam aanandame aarum

Aanandam aanandam aanandame aarum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ആനന്ദം ആനന്ദം ആനന്ദമേ ആരും തരാത്ത സമാധാനമേ അരുമ നാഥൻ എന്റെ അരികിലുണ്ടേ അതുമതി അടിയനീ മരുയാത്രയിൽ 2 തന്നരികിൽ എന്നും മോദമുണ്ട് ആനന്ദത്തിൻ പരിപൂണ്ണതയും മാനരുവി തിരഞ്ഞീടുന്നപോൽ ഞാനവൻ സന്നിധി കാംക്ഷിക്കുന്നു 3 നല്ലവൻ താനെന്ന് രുചിച്ചറിഞ്ഞാൽ ഇല്ലൊരു ഭാരവുമീയുലകിൽ തൻ ചുമലിൽ എല്ലാം വച്ചിടും ഞാൻ താൻ ചുമടാകെ വഹിച്ചിടുവാൻ 4 അന്ത്യം വരെ എന്നെ കൈവെടിയാ- തന്തികെ നിന്നിടാമെന്നു ചൊന്ന തൻ തിരുമാറിടമെന്നഭയം എന്തിനെനിക്കിനി ലോകഭയം അക്കരക്കു യാത്ര ചെയ്യും സീയോൻ എന്ന രീതി

Related Songs