Bhuvil vannavan jeevan thannavan

Malayalam Hymn

Bhuvil vannavan jeevan thannavan

Bhuvil vannavan jeevan thannavan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ഭൂവിൽ വന്നവൻ ജീവൻ തന്നവൻ പുതിയ മാർഗ്ഗമുലകിലാർക്കുമായ് തുറന്നവൻ തൻ സ്നേഹം മഹാത്ഭുതസ്നേഹം തൻനാമം മഹോന്നതനാമം-വാനിലും ഭൂവിലും 2 അവൻ ദൈവമാം അനാദ്യന്തനാം അവനിലും തന്നരുളപ്പാടിലുളവായ് വന്നതാം വേഷത്തിൽ മനുഷ്യനായി താൻ ക്രൂശിന്മേൽ മരിച്ചുയിർക്കയാൽ - മോക്ഷത്തിൻ വാതിലായ് 3 മഹാഭാഗ്യമായ് അവൻ പക്ഷമായ് മരുഭൂവിലെങ്കിലും വസിപ്പതമിതമോദമായ് സേവിപ്പാ-നവന്നു തുല്യമായ് സ്നേഹിപ്പാൻ മറ്റാരുമില്ലതാൻ - തൻപാദം കുമ്പിടാം 4 അവൻ മൂലമായ് സുഖം നിത്യവും അനുഗമിച്ചിടും ജനങ്ങളനുഭവിച്ചിടും ആരാലും അകറ്റുവാൻ ഭൂവിയിലാ- കാത്തോരടുത്ത ബന്ധുവാം - ആനന്ദദായകൻ;- 5. ജയം നിശ്ചയം ജയം നിശ്ചയം വിജയവീരനേശുവിൻ നിമിത്തമിദ്ധരേ ഘോഷിപ്പിൻ അവൻ ജനങ്ങൾ സന്തോഷിപ്പീ- നവന്റെ നാമത്തിൽ നിത്യതയോളവും;-

Related Songs