Malayalam Hymn
Aaralum asadhyam ennu
Aaralum asadhyam ennu lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 ആരാലും അസാദ്ധ്യം എന്നു പറഞ്ഞു
സ്നേഹിതരേവരും മാറി പോയിടും
പ്രത്യാശയില്ലാത്ത വാക്കു പറഞ്ഞ്
പ്രീയരെല്ലാവരും മാറിപോയിടും
ഭയപ്പെടെണ്ടാ ദൈവപൈതലേ
അബ്രഹാമിൻ ദൈവം നിന്റെ കൂടെയുണ്ട്
ഭ്രമിച്ചിടേണ്ടാ ദൈവപൈതലേ
യിസ്ഹാക്കിൻ ദൈവം നിന്റെ കൂടെയുണ്ട്
2 വാക്കു പറഞ്ഞവൻ വിശ്വസ്തനായവൻ
മാറാതെ എപ്പോഴും നിൻ ചാരെയുണ്ട് (2)
അബ്രഹാം യിസ്ഹാക്ക് യാക്കോബെന്നിവരെ
അനുഗ്രഹിച്ചവൻ കൂടെയുണ്ട് (2);-
3 മാറായിൻ കൈപ്പിനെ മാധുര്യമാക്കിയ
മാറ്റമില്ലാത്തൊരു ദൈവമല്ലോ (2)
മരുഭൂമിയിൽ മന്നാ ദാനമായ് നല്കി
മക്കളെപോറ്റിയ ദൈവമല്ലയോ (2);-
4 മോറിയാമലയിലെ യാഗഭൂമിയതിൽ
കുഞ്ഞാടിനെ തന്ന ദൈവമവൻ
ഇസഹാക്കിൻ ദൈവം കരുതിടും ദൈവം
ഇന്നലെയും ഇന്നും മാറാത്തവൻ(2);-