Malayalam Hymn
Appa ennu vilippaan
Appa ennu vilippaan lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
അപ്പാ എന്നു വിളിപ്പാൻ
നീ എന്നെയും യോഗ്യനാക്കി
പുത്രനെ തന്ന സ്നേഹം
ഞാനും നിൻ രാജ്യത്തിലായ്
നീ യോഗ്യനാം
നീ എന്നും സ്തുത്യനാം
ഏഴയാം ഈ എനിക്കു
നീ എന്നും ആരാധ്യനാം
നൂറിൽ ഒരാടുപോൽ ഞാൻ
കൂട്ടം വിട്ടകന്നുപോയി
തോളതിലേറ്റിയെന്നെ
നീ ചാരത്തണച്ച സ്നേഹം
ലോകത്തെ സ്നേഹിച്ചു ഞാൻ
താതനെ പിരിഞ്ഞുപോയി
ദൂരത്തു കണ്ടതും നീ
വീണ്ടും മാർവോടു ചേർത്ത സ്നേഹം