Appa nee aashrayam ipparilezhayakku

Malayalam Hymn

Appa nee aashrayam ipparilezhayakku

Appa nee aashrayam ipparilezhayakku lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

അപ്പാ നീ ആശ്രയം ഇപ്പാരിലേഴയ്ക്കു കൈപ്പേറിടുന്നിതാ ജീവിതം 1 കാടുണ്ടു പക്ഷിക്കു സ്വൈര്യമായ് വാഴുവാൻ വീടില്ലെനിക്കിഹേ-നിത്യമായ് സ്വർപ്പുരിയിൽ നിത്യവീടഹോ;- 2 അപ്പനും അമ്മയും തള്ളിക്കളഞ്ഞാലും തള്ളാതെ പോറ്റുന്നോ-രപ്പനേ അന്തികെ അണച്ചീടെന്നെ നീ;- 3 മിസ്രയിം വിട്ടോടി മിദ്യാനിൽ പാർത്തതാം മോശെയ്ക്കു സങ്കേതമായോനേ അന്തികെ അണച്ചീടെന്നെ നീ;- 4 സ്വന്തസഹോദരർ തള്ളിക്കളഞ്ഞതാം യോസേഫിൻ കൂടെയിരുന്നോനെ അന്തികെ അണച്ചീടെന്നെ നീ;- 5 കൂട്ടുകുടുംബക്കാർ തള്ളിക്കളഞ്ഞാലും തള്ളാതെ പോറ്റുന്നോരപ്പനെ തൃപ്പാദം-പണിയുന്നേഴ ഞാൻ;-

Related Songs