En perkken yeshu marichu ennu

Malayalam Hymn

En perkken yeshu marichu ennu

En perkken yeshu marichu ennu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 എൻ പേർക്കെൻ യേശു മരിച്ചു എന്നു വിശ്വസിക്കുന്നു എൻ ഹൃദയേ കാൽവറി ക്രൂശിലെ ബലി മരണം നിൻ മക്കൾ ഞങ്ങളിന്നോർത്തിടുന്നു 2 ജീവന്റെ അപ്പം എന്നരുളിയോനെ സ്വർഗ്ഗത്തിൽ നിന്നും വന്നവനെ എന്നെ ഭുജിക്കുന്നോൻ എൻ മൂലം ജീവിക്കും എന്നരുൾ ചെയ്തോനെ വാഴ്ത്തിടുന്നു 3 കരത്തിലേന്തി അപ്പം വാഴ്ത്തിയവൻ ശിഷ്യർക്കേകി ഇതെൻ ശരീരം വാങ്ങി ഭക്ഷിപ്പിൻ ഞാൻ വരുവോളമെൻ ഓർമ്മക്കായ് ചെയ്യുവിൻ എന്നുരച്ചു 4 പാനപാത്രത്തെയും കരത്തിലേന്തി സ്തോത്രം ചൊല്ലി തൻ ശിഷ്യർക്കേകി ഇതെന്റെ രക്തം പാനം ചെയ്യുമ്പോളെൻ മരണത്തെ എന്നെന്നും ഓർത്തീടുക 5 എൻ യേശു നാഥന്റെ കാൽ കരങ്ങൾ മൂന്നാണിയിന്മേൽ തൂങ്ങപ്പെട്ടോ കാൽവറി ക്രൂശിലെ തിരു രക്തത്താൽ എൻ പാപ കറകൾ കഴുകി യേശു

Related Songs