Pranapreyaa ennu varum eppol varum

Malayalam Hymn

Pranapreyaa ennu varum eppol varum

Pranapreyaa ennu varum eppol varum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

പ്രാണപ്രിയാ! എന്നു വരും? എപ്പോൾ വരും? ഒന്നു കാണ്മാൻ എന്നിനി സാധിക്കും? 1 എത്രയായി പോയിട്ടു നാഥാ! താമസമെന്തേ മടങ്ങാൻ? നീ വരാതെ എന്നാധികൾ തീരുകില്ലീയുലകിൽ 2 സ്നേഹം കുറയുന്നു തമ്മിൽ സ്വയ സ്നേഹികളെങ്ങും പെരുകി നിൻ ജനമിന്നാകുലരായ് തീരുന്നു പാരിൽ നാഥാ! 3 ക്ഷാമം പെരുകുന്നു മന്നിൽ യുദ്ധ ഭീതികളങ്ങുമിങ്ങോളം ഭൂകമ്പങ്ങൾ ദുർവ്യാധിയും ഏറിവരുന്നു ദിനം 4 കഷ്ടതയാണോ നിന്നിഷ്ടം അതിൻ പൂർണ്ണത നിൻഹിതം മാത്രം മന്നിതിൽ നിൻ സേവയെന്യേ അന്യമായൊന്നുമില്ല 5 കണ്ണുനീരിൽ കുതിർക്കുന്ന വിത്തെറിഞ്ഞെങ്ങോളം നാഥാ നന്മണികൾ കാണ്മതിന്നായ് പിൻമഴ തന്നിടണേ 6 നിൻ വരവോളമീ മന്നിൽ നീ തരും നാളെല്ലാം നിന്നിൽ ആശ്രയിച്ചും ആശ്വസിച്ചും നിൻവേല ചെയ്യും ഞാൻ.

Related Songs