Malayalam Hymn
Pranapreyaa yeshu nathhaa enningu
Pranapreyaa yeshu nathhaa enningu lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
പ്രാണപ്രീയാ യേശുനാഥാ
എന്നിങ്ങു വന്നീടും
പൊൻമുഖം ഞാൻ ഒന്നു കാണ്മാൻ
സർവ്വം മറന്നു പാടാൻ
നാഥാ വരണേ
എന്റെ ദുരിതങ്ങൾ അകറ്റണമേ
നിൻ വരവിൻ ലക്ഷണങ്ങൾ
നാടെങ്ങും കാണുമ്പോൾ
വാഗ്ദത്തങ്ങളിലാശവച്ചു ഞാൻ
നാൾതോറും കാത്തിടുന്നു
തേജസിൽ നീ വെളിപ്പെടും നാളിൽ
സൽഫല പൂർണ്ണതയാൽ
താവക സന്നിധേ ശോഭിതനാകുവാൻ
ആത്മാവാൽ നയിക്കണമേ
നല്ല ദാസാ എൻ മഹത്വത്തിൽ
നീയും പ്രവേശിക്ക
അൻപാർന്ന നിൻ സ്വരം ഇമ്പമായ് കേൾക്കുവാൻ
എന്നേയും യോഗ്യനാക്കൂ
ഇരുളിൻ വഴിയിൽ അലയും സഹജരിൽ
രക്ഷയിൻ ദൂതേകാൻ
ആത്മഭാരം അടിയനിലേകണേ
തിരുഹിതം തികച്ചിടുവാൻ