Pranapreyaa nin varavathum kathe

Malayalam Hymn

Pranapreyaa nin varavathum kathe

Pranapreyaa nin varavathum kathe lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 പ്രാണപ്രിയാ നിൻ വരവതും കാത്ത് പാരിതിൽ പാടുകൾ പലതും സഹിച്ച് (2) കാഹള ധ്വനിയൊന്നു കേൾപ്പതിനായ് ആശയോടെന്നും കാത്തിടുന്നു(2) കാത്തിരിപ്പൂ ഞാൻ കാത്തിരിപ്പൂ കാലമേറെ താമസമോ(2) കാത്തുകാത്തിരുന്നെൻ കൺകൾ കുഴയുന്നു കാന്താ നീ വേഗം വന്നിടണേ(2) 2 ശോധനകൾ അകംപുറമായ് വരുമ്പോൾ ശോകത്താൽ എൻമനം നീറിടുമ്പോൾ(2) ശോഭയേറും നിൻമുഖം കാൺമാൻ ശോഭിത മണവാളാ കാത്തിടുന്നു(2);- 3 ലോകരെല്ലാം എനിക്കെതിരാകിലും സ്വന്തക്കാരും എന്നെ തള്ളിടുമ്പോൾ(2) പ്രാണനാഥാ നിൻ സ്വരം കേൾപ്പാൻ നിൻവിളി ഓർത്തു കാത്തിടുന്നു (2);-

Related Songs