Malayalam Hymn
Aanandamerum nin jeevakaalam
Aanandamerum nin jeevakaalam lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ആനന്ദമേറും നിൻ ജീവകാലം
മറയും നിഴൽ പോലെ... ആ...ആ അ ആ
നീയിതു മറക്കാതെ (2)
നന്നായി വാണീടാം എന്നാളും
എന്നു നീ ഓർക്കാതെ... (2)
മണ്ണായി മാറും അഴകേറും നിൻ മെയ് (2)
നിർണ്ണയമൊരു നാളിൽ... ആ...ആ അ ആ
നീയിതു മറക്കാതെ;- ആനന്ദമേറും..
നിൻ പ്രാണൻ പോകും മുൻപാ-
-ത്മാവിൻ രക്ഷയെ നേടീടാൻ.. (2)
ശ്രീയേശു പാദേ വരുമോ നീ വേഗം (2)
കാലം നീ കളയാതെ..ആ...ആ അ ആ
നീയിതു മറക്കാതെ;- ആനന്ദമേറും...
ഡംഭോടു വാണീടും ധനാഢ്യർ
സാധുക്കളായോരും... (2)
എല്ലാരും അന്ത്യേ ഒരുപോലീ ലോകേ (2)
ഇല്ലന്ത്യം വെടിഞ്ഞീടും... ആ...ആ അ ആ
നീയിതു മറക്കാതെ;- ആനന്ദമേറും...