Yahovayin daya ennumullathe

Malayalam Hymn

Yahovayin daya ennumullathe

Yahovayin daya ennumullathe lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

യഹോവയിൻ ദയ എന്നുമുള്ളത് തന്റെ വിശ്വസ്തത ശാശ്വതമേ വാനത്തിൻ കീഴെ ഭൂമി മീതെ തന്റെ ദയ ഉയർന്നിരിക്കും 1 മനുഷ്യനിലാശ്രയം വയ്ക്കുകില്ല പ്രഭുക്കളിലൊരിക്കലും ചാരുകില്ല വാനവും ഭൂമിയും നിർമ്മിച്ചവൻ എന്റെ ആശ്രയം ഇന്നുമെന്നും;- യഹോവ... 2 എന്റെ ബലവും കീർത്തിയും താൻ ഞെരുക്കത്തിലെന്റെ ആശ്രയവും ഉല്ലാസനാദങ്ങൾ ജയഘോഷം എന്റെ കൂടാരത്തിലുയർന്നീടും;- യഹോവ... 3 എന്നെ പകയ്ക്കുന്നോർ ലജ്ജിക്കുവാൻ നന്മയ്ക്കൊരടയാളം നൽകിയോനേ ശത്രുവിൻ വലയിൽ ഞാൻ വീണിടാതെ ദിവ്യമേശ ഒരുക്കിത്തന്നോനെ;- യഹോവ... 4 ഇദ്ദിനം യഹോവ നിർമ്മിച്ചത് ഇന്നുനാമാനന്ദിച്ചുല്ലസിക്ക നീതിയിൻ വാതിൽ കടന്നുകൊണ്ട് ലോകനാഥനെ പുകഴ്ത്തിടാം;- യഹോവ...

Related Songs