En rakshakanaam yeshuve enne daya

Malayalam Hymn

En rakshakanaam yeshuve enne daya

En rakshakanaam yeshuve enne daya lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എൻ രക്ഷകനാമെശുവേ എന്നെ ദയയോടു കാത്തു എന്നെ ദൈവഭക്തിയിൽ വളർത്തി നന്നാക്കിടുക 1 പാപസമുദ്രത്തിലയ്യോ പാരിലുഴന്നിടുന്നയ്യോ പാലകാ എൻ ചിത്തം ശുദ്ധമാക്കി പാലിച്ചീടുക 2 കന്മഷപരിഹാരാർത്ഥം ചിന്തിയ തിരുരക്തത്തിൽ കാരുണ്യത്താൽ മനംകഴുകി ദേവാ ശുദ്ധീകരിക്ക! 3 നിന്നാലെ സൗജന്യമായി സമ്പാദിതമാം രക്ഷയിൽ എന്നെയവകാശിയാക്കിക്കൊൾക കൃപാസ്വരൂപാ 4 വേദപ്രമാണത്തിൽനിന്നു വേഗം ഞാനത്ഭുതകാര്യം സാദരം കാൺമാനെൻകൺകൾ നാഥാ! തുറക്കണമേ! 5 വ്യാജവഴിയിൽ നിന്നെന്നെ വേഗം നീയകറ്റി നിന്റെ വേദപ്രമാണത്തെ കൃപയോടെ നൽകീടണമേ 6 മായയെ നോക്കാതവണ്ണം എന്റെ കൺകൾ നീ തിരിച്ചു മഹൽ ഗുരോ നിൻ വഴിയിലെന്നെ നടത്തേണമേ 7 ഭൂലോകവാസം കഴിച്ചു സ്വർല്ലോകത്തെ ഞാൻ പ്രാപിച്ചു കൊള്ളുവാൻ വേണ്ടുന്നതെല്ലാമെന്നെ കാണിക്കണമേ!

Related Songs