Malayalam Hymn
Arppikkunnu en jeevitham - Oru kanninum daya
Arppikkunnu en jeevitham - Oru kanninum daya lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 ഒരു കണ്ണിനും ദയ തോന്നാതെ
കിടന്നതാമെൻ ജീവിതത്തെ
നന്നായിയെന്നു പറഞ്ഞവർ മുൻപിൽ
നല്ദാനങ്ങൾ നല്കി നടത്തിയോനെ
ആരാധ്യനേ... എൻ യേശുവേ
അർപ്പിക്കുന്നു എൻ ജീവിതം (2)
2 നിൻമുഖം ഒന്നു കണ്ടീടുവാൻ
നിൻസ്വരം ഒന്നു കേട്ടീടുവാൻ
അനുദിനവും നിൻ സാന്നിദ്ധ്യം
പകരണമേ അടിയാനിൽ നീ (2);-
3 തേജസ്സിൽ നിൻ മുഖം കണ്ടീടുവാൻ
കൊതിയോടെ ഞാനിന്നു വന്നീടുന്നേ
കനിയേണമേ എൻ യേശുനാഥാ
ചൊരിയേണമേ നിൻ കൃപകളെന്നിൽ (2);-