Ange pirinjoru jeevitham vendaa

Malayalam Hymn

Ange pirinjoru jeevitham vendaa

Ange pirinjoru jeevitham vendaa lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

അങ്ങേപിരിഞ്ഞൊരു ജീവിതം വേണ്ടാ അങ്ങേ അകന്നുഞാൻ പോകയുമില്ലാ അങ്ങ് മാത്രമെന്നിൽ സ്വന്തമായുള്ളൂ അങ്ങല്ലാതെന്നിൽ വേറാരുമില്ലാ യേശുവേ എൻ സ്നേഹമേ എന്നെന്നും എൻ സ്വന്തമേ(2) ആരുമില്ലാതേകനായ് ഞാനലഞ്ഞ വേളയിൽ എന്നരികിൽ വന്നവനേ കണ്ണുനീരും തുടച്ചു സങ്കടങ്ങൾ പോക്കി മാർവോട് ചേർത്തണച്ചു അങ്ങേപോലൊരു സ്നേഹിതൻ എങ്ങുമില്ല ആ സ്നേഹത്തേക്കാളൊന്നും വേറെയില്ല സ്നേഹിതർ പോയാലും ഉറ്റവരകന്നാലും രക്ഷകനാം യേശു കൂടെയുണ്ട് അങ്ങിൽ കാണുന്നു ഞാൻ നിത്യസ്നേഹത്തെ അങ്ങിൽ കാണുന്നു ഞാൻ നിത്യജീവനേ അങ്ങിൽ കാണുന്നു ഞാൻ നിത്യ രക്ഷയെ അങ്ങിൽ കാണുന്നു ഞാൻ നിത്യ ജീവനേ യേശുവേ എൻ ജീവനേ എന്നെന്നും എൻ സ്വന്തമേ(2) പേരുചൊല്ലിവിളിച്ചു ഉള്ളങ്കൈയ്യിൽ വരച്ചു കണ്മണിപോൽ കാത്തു ഭരമെല്ലാം ചുമന്നെൻ പാപമെല്ലാംപോക്കാൻ ചങ്കിലെചോരവാർത്തു കരുതീടാനൊരുവനായ് യേശുമാത്രം നടത്തീടും അവനെന്നെ അന്ത്യംവരെ ഞാനെന്നും ജീവിപ്പാൻ കാൽവരി ക്രൂശതിൽ തൻജീവനെപോലും വെടിഞ്ഞവനേ ആ കാൽകരങ്ങൾ ആണിപ്പഴുതാൽ ആ ശിരശതും മുൾമുടിയാൽ തിരുശരീരമോ ഉഴവ്ചാലായ് ആ കൺകളിൽ സ്നേഹം മാത്രമായ് യേശുവേ എൻ പ്രാണനെ എന്നെന്നും എൻ സ്വന്തമേ (2)

Related Songs