Malayalam Hymn
Bharngal erumee ezhayen jeevitham
Bharngal erumee ezhayen jeevitham lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ഭാരങ്ങൾ ഏറുമീ ഏഴയെൻ ജീവിതം
പാതയിൽ വേദന ഏറും നേരം
യേശുവേ നീ എനിക്കാശ്വാസമേകുന്ന-
തോർക്കുമ്പോൾ ആനന്ദം ഏറിടുന്നു
ആകുലമേറിടും വേളയിലെന്നുടെ
ആത്മാവിലാശ്വാസ്സം ഏകുന്നു നീ
വഴിയിതാകുന്നു ഇതിലെ പോകുക
എന്നു നിൻ ശബ്ദം ഞാൻ കേട്ടിടുന്നു
സ്നേഹിതർ സോദരർ കൈവിടും നേരം
ഉറ്റവർ ബന്ധുക്കൾ മാറിടുമ്പോൾ
കയ്യിൽ വഹിച്ചെന്നെ മാർവ്വോടണക്കുന്ന
യേശുവിൻ സ്നേഹം വർണ്ണിപ്പതോ
ഒന്നും രണ്ടും മൂന്നും യാമങ്ങളിലെൻറെ
കാന്തൻ വരുമെന്നു കാത്തിരുന്നു
ആശയറ്റുള്ളതാം ജീവിത സാഗരേ
നാലാം യാമത്തിങ്കെൽ നാഥൻ വന്നു