Malayalam Hymn
Aanandamam ie jeevitham
Aanandamam ie jeevitham lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 ആനന്ദമാം ഈ ജീവിതം തന്ന
യേശുവേ എന്നും വാഴ്ത്തിടും ഞാൻ
ഇത്രമാം ഭാഗ്യം തന്ന എൻ പ്രീയാ
നന്ദിയൊടങ്ങെ വാഴ്ത്തിടും ഞാൻ
എന്നേശുരാജ എൻ പ്രീയ നാഥാ
കാലമിനിയും ദീർഘമാണോ?
എത്രയും വേഗം എന്നെയൊരുക്കി
ചേർത്തിടണേ നിൻ രാജ്യമതിൽ
2 ലോകമെനിക്കു ഒന്നിനാലുമെ
യോഗ്യമല്ലെയെൻ പ്രാണനാഥാ
കാലമെല്ലാം തികഞ്ഞില്ലേ പ്രിയാ
മേലോകേ വന്നു വാണിടുവാൻ;-
3 ശുദ്ധിയില്ലാതെ നിൻമുൻപിൽ നില്പാൻ
ആർക്കു സാധിക്കും ശുദ്ധിമാനേ
പൂർണവിശുദ്ധി നൽകണേ പ്രീയാ
നിന്നെ കാൺമാൻ എന്നാശയെല്ലാം;-
4 മേഘാരൂഢനായ് തേജസ്സിൽ കാന്തൻ
ശുദ്ധരേ ചേർക്കാൻ വന്നിടുമ്പോൾ
സാധു ഞാനും തൻ കൂടവേ ചേരും
മോദമോടെന്നും വാണീടുമേ;-