Bhaktharin vishvasa jeevitham

Malayalam Hymn

Bhaktharin vishvasa jeevitham

Bhaktharin vishvasa jeevitham lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഭക്തരിൻ വിശ്വാസജീവിതം പോൽ ഇത്ര ഭദ്രമാം ജീവിതം വേറെയുണ്ടോ; സ്വർഗ്ഗപിതാവിന്റെ ദിവ്യഭണ്ഡാരത്തെ സ്വന്തമായ് കണ്ടുതൻ ജീവിതം ചെയ്യുന്ന 1 അന്യദേശത്തു പരദേശിയായ് മന്നിതിൽ കൂടാര വാസികളായ്; ഉന്നതനാം ദൈവം ശിൽപിയായ് നിർമ്മിച്ച വൻ നഗരത്തിനായ് കാത്തു വസിക്കുന്ന;- 2 അഗ്നിമേഘസ്തംഭം തന്നിൽ ദൈവം മാറാതെ കാവൽ നിൽക്കും മരുവിൽ; അന്നന്നവൻ നൽകും മന്നയിൽ തൃപ്തരായ് അക്കരെ വാഗ്ദത്ത നാട്ടിന്നു പോകുന്ന;- 3 പിന്നിൽ മികബലമുള്ളരികൾ മുന്നിലോ ചെങ്കടൽ വൻ തിരകൾ; എങ്കിലും വിശ്വാസചെങ്കോലു നീട്ടിവൻ ചെങ്കടലും പിളർന്നക്കരെ യേറുന്ന;- 4 പാപത്തിൻ തൽക്കാലഭോഗം വേണ്ടാ ദൈവജനത്തിന്റെ കഷ്ടം മതി; മിസ്രയീം നിക്ഷേപവസ്തുക്കളെക്കാളും ക്രിസ്തുവിൻ നിന്ദയെ സമ്പത്തെന്നെണ്ണുന്ന;- 5 ചങ്ങല ചമ്മട്ടി കല്ലേറുകൾ എങ്ങും പരിഹാസം പീഡനങ്ങൾ; തിങ്ങുമുപദ്രവം കഷ്ടതയെങ്കിലും ഭംഗമില്ലാതെ സമരം നടത്തുന്ന;- 6 മൂന്നുയാമങ്ങളും വൻതിരയിൽ മുങ്ങുമാറായി വലയുകിലും; മുറ്റും കടലിന്മീതെ നാലാം യാമത്തി- ലുറ്റ സഖിയവൻ വന്നിടും തീർച്ചയായ്;- 7 കഷ്ടതയാകും കടും തടവിൽ ദുഷ്ടലോകം ബന്ധനം ചെയ്യുകിൽ; ഒട്ടും ഭയമെന്യേയർദ്ധരാത്രിയിൽ സ- ന്തുഷ്ടരായ് ദൈവത്തെ പാടി സ്തുതിക്കുന്ന;- 8 ബുദ്ധിമുട്ടൊക്കെയും പൂർണ്ണമായി ക്രിസ്തുവിൽ തന്റെ ധനത്തിനൊത്തു; തീർത്തു തരുന്നൊരു നമ്മുടെ ദേവന്നു സ്തോത്രം പാടിടുവിൻ ഹല്ലേലുയ്യാ ആമേൻ;-

Related Songs