Sthothra yagam arppikkunnu njaan

Malayalam Hymn

Sthothra yagam arppikkunnu njaan

Sthothra yagam arppikkunnu njaan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 സ്തോത്രയാഗമർപ്പിക്കുന്നു ഞാൻ സ്തേത്രഗാനം പാടിടുന്നു ഞാൻ നിസ്തുലനാമേശുവിന് നിർമ്മലനാം കർത്താവിന് നന്ദിയോടെ കീർത്തിച്ചീടുന്നു(2) നിത്യജീവൻ പകർന്നെന്നിൽ നിത്യസ്നേഹം തന്നുവല്ലോ 2 ഭീകരമാം ഭൗമസാഗരം തൻ ഭീതിയേറും ഘോര അലകൾ ആർത്തിരമ്പും നേരമതിൽ ഭീതിയില്ലാതെല്ലും എന്റെ നാഥനുണ്ടു നൗക തന്നിൽ ആനന്ദമായ് യാത്ര തുടരാം;- സ്തോ... 3 ഭംഗമില്ലാതോടിടുന്നു ഞാൻ-എന്റെ ഭാസുരമാം ഭാഗ്യനാടിനായ് ഭംഗിയേറും ഭവനമതിൽ അംഗമതായ് ചേർന്നിടുമ്പോൾ ഇന്നിഹത്തിൽ മർത്യരെല്ലാം വിങ്ങിടുമേ നിത്യഭാരത്താൽ;- സ്തോ... 4 ഏഴുനക്ഷത്രം വലങ്കയ്യിൽ-പിടിച്ചും ഏഴു പൊൻ നിലവിളക്കുകൾ നടുവിൽ നടക്കും രാജരാജൻ വരുന്നു വേഗം വാനമേഘേ പറന്നു പോകാൻ ഒരുങ്ങിനിന്നീടാം മാറിടാത്തവൻ സത്യവാൻ;- സ്തോ...

Related Songs