Sthothra yagam sthothra yagam

Malayalam Hymn

Sthothra yagam sthothra yagam

Sthothra yagam sthothra yagam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

സ്തോത്രയാഗം സ്തോത്രയാഗം അർപ്പിക്കുന്നേൻ- യേശുനാഥാ ശുഭവേള ആനന്ദമേ എൻ അപ്പാ നിൻ തിരുപാദമേ (2) കോടി കോടി സ്തോത്രം നാഥാ (3) 1 സങ്കടം ദുഃഖമെല്ലാം നേരിടും വേളകളിൽ(2) വൻ കടം തീർത്ത നാഥാ - നിന്നിൽ ഞാൻ ചാരീടുമേ(2);- കോടി... 2 ഈ ലോക ലാഭമെല്ലാം- ചേതമെന്നെണ്ണീടുവാൻ(2) മേലോക വാഞ്ചയാലേ- എന്നുള്ളം നിറച്ചീടുക(2);- കോടി... 3 പാപത്തിൻ ഭോഗത്തേകാൾ കഷ്ടങ്ങൾ തിരഞ്ഞെടുത്ത(2) മോശയിൻ വിശ്വാസത്തിൻ- മാതൃക നാം സ്വീകരിക്കാം(2);- കോടി... 4 ഇഷ്ടന്മാർ കൈവിട്ടാലും ഒട്ടുമേ ഭീതിയില്ലാ(2) കഷ്ടതയേറ്റ നാഥാ- ഞാനെന്നെന്നും നിന്നടിമ(2);- കോടി... 5 നിൻ പേർക്കായ് സേവ ചെയ്‍വാൻ ഉത്സാഹം പകർന്നിടുക(2) ആത്മാവിൽ എരിവോടെ ഞാൻ- എൻ വേല തികച്ചീടട്ടെ(2);- കോടി...

Related Songs