Varika parishuddhaathmaave

Malayalam Hymn

Varika parishuddhaathmaave

Varika parishuddhaathmaave lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

വരിക പരിശുദ്ധാത്മാവേ തരിക തവകൃപകൾ എന്നിൽ ചൊരിക തിരു അനുഗ്രഹങ്ങൾ വരിക ആത്മമാരി പോലെ ആത്മാവിൻ ശക്തിയോടാരാധിപ്പാൻ ആത്മനിറവിനാൽ മുന്നേറിടാൻ ആത്മബലത്തോടെ ജീവിക്കുവാൻ അനുദിനവും കൃപ പകരണമേ സത്യത്തിൽ എന്നും വഴി നടത്തും നിത്യനാം ദൈവത്തിൻ ആത്മാവേ പഥ്യമാം വചനത്തിൽ നിലനില്ക്കുവാൻ നിത്യവും തിരുകൃപ പകരണമേ ദൈവത്തിൻ ജീവജലനദിയിൽ മുങ്ങുവാൻ ഞാനാകെ മാറുവാൻ ആദ്യസ്‌നേഹം ഹൃദയത്തിൽ ജ്വലിച്ചീടുവാൻ ആത്മദായകാ കൃപ ചൊരിയണമേ ശത്രുവിൻ കോട്ട തകർത്തീടുവാൻ ജയത്തിൻ കൊടി ഉയർത്തീടുവാൻ ലോകത്തിൽ എങ്ങും സാക്ഷി ആയീടുവാൻ സ്വർഗ്ഗീയ ശക്തിയാലെ നിറയ്ക്കണമേ കാഹളം വാനിൽ മുഴങ്ങീടുമ്പോൾ മേഘത്തിൽ കാന്തൻ വന്നിടുമ്പോൾ ശുദ്ധരോടോത്തു കൂടെ വാണീടുവാൻ പാവനാത്മ ശക്തിയാലെ നയിക്കണമേ

Related Songs