Vazhthunnu njaanennum parane

Malayalam Hymn

Vazhthunnu njaanennum parane

Vazhthunnu njaanennum parane lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

വാഴ്ത്തുന്നു ഞാനെന്നും പരനേ എനിക്കേറ്റം പ്രിയമായ നാഥനേ(2) എനിക്കായി കാൽവറി മലയിൽ മരിച്ചവൻ എനിക്കായി തന്നുയിർ ജീവനെ തന്നവൻ(2) 1 അനുദിനം ഭാരങ്ങൾ വഹിക്കുന്ന നാഥൻ അനവധി നന്മയാൽ നടത്തുന്നവൻ അനുഗ്രഹത്തോടെന്നും കാത്തുകൊൾവാൻ അതിശയമായേശു കൂടെയുണ്ട് (2) 2 എനിക്കൊരു ക്ലേശവും ഏശിയാതെന്നും എന്നെ നടത്തുന്ന യേശുനാഥാ എനിക്കെന്റെ ജീവിതം ധന്യമായ് തീരുവാൻ എന്നെന്നും എൻ കൂടെയുള്ള നാഥാ 3 ഞാനെന്നും പാടി പുകഴ്ത്തീടുമേ ഞാനെന്നും വാഴ്ത്തി സ്തുതിച്ചീടുമേ എന്നെന്നും എൻമനം നന്ദിയോടെ ആമോദത്താലെന്നുമാനന്ദിക്കും

Related Songs