Ennullame sthuthika nee parane than

Malayalam Hymn

Ennullame sthuthika nee parane than

Ennullame sthuthika nee parane than lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 എന്നുള്ളമേ സ്തുതിക്ക നീ പരനെ-തൻ നന്മകൾക്കായ് സ്തുതിക്കാം സ്തുതിക്കാം എന്നന്തരംഗമേ അനുദിനവും നന്ദിയോടെ പാടിപ്പുകഴ് ത്താം 2 സുരലോകസുഖം വെടിഞ്ഞു-നിന്നെ തേടിവന്ന ഇടയൻ - തന്റെ ദേഹമെന്ന തിരശീല ചീന്തി തവ മോക്ഷമാർഗ്ഗം തുറന്നു;- 3 പാപരോഗത്താൽ നീ വലഞ്ഞു-തെല്ലും ആശയില്ലാതലഞ്ഞു - പാരം കേണിടുമ്പോൾ തിരുമേനിയതിൽ നിന്റെ വ്യാധിയെല്ലാം വഹിച്ചു;- 4 പലശോധനകൾ വരുമ്പോൾ ഭാരങ്ങൾ പെരുകിടുമ്പോൾ - നിന്നെ കാത്തു സൂക്ഷിച്ചൊരു കാന്തനല്ലോ നിന്റെ ഭാരമെല്ലാം ചുമന്നു;- 5 ആത്മാവിനാലെ നിറച്ചു ആനന്ദമുള്ളിൽ പകർന്നു പ്രത്യാശ വർദ്ധിപ്പിച്ചു പാലിച്ചിടും തവ സ്നേഹമതിശയമെ;-

Related Songs