Ennullame sthuthika nee yahovaye

Malayalam Hymn

Ennullame sthuthika nee yahovaye

Ennullame sthuthika nee yahovaye lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 എന്നുള്ളമേ സ്തുതിക്ക നീ യഹോവയെ നിരന്തരം നിന്നല്ലലാകെ നീക്കി നിന്നെ സ്വന്തമായണച്ചതാൽ ആനന്ദഗീതമേകിടാം നന്ദിയാൽ വണങ്ങിടാം-അവൻ പാദം എന്നന്തരംഗമെ അവന്റെ നന്മകൾ മറപ്പതോ എന്നുള്ളമേ സ്തുതിക്ക നീ യഹോവയെ നിരന്തരം 2 പാപർണവത്തിലാധി-യോടലഞ്ഞുഴന്ന പാപിയെ കോപാഗ്നിയിൽ പതിക്കുവാനടുക്കലായ ദോഷിയെ തിരഞ്ഞണഞ്ഞ നാഥനെ മനം തെളിഞ്ഞു മോദമായ്-സ്തുതിച്ചിടാം;- 3 ശുദ്ധാത്മദാനമേകി സ്വർഗ്ഗഭാഗ്യമേയിഹത്തിലും ചിത്തേ നിറഞ്ഞ നീതിയും സമാനമറ്റ ശാന്തിയും സമ്മോദവും പകർന്നു താൻ പ്രത്യാശയും വളർത്തി താൻ സ്തുതിച്ചിടാം;- 4 കഷ്ടങ്ങളെത്രയേറിലും കലങ്ങിടാതെ നിത്യവും ദുഷ്ടന്റെ ഘോരദൃഷ് ടിയിൽ പതിച്ചിടാതിന്നോളവും കണ്ണിൻ മണിക്കു തുല്യമായ് എണ്ണുന്നതിനു തക്കതായ് സ്തുതിച്ചിടാം;- 5 രോഗത്തിനേറ്റ വൈദ്യനാമവൻ നിനക്കനാരതം വായ്ക്കുന്ന നന്മകൾക്കൊരന്തമില്ല തൻ ദയാപരം കാക്കുന്നു വൻകൃപാകരം ചേർക്കില്ല തെല്ലൊരാമയം-സ്തുതിച്ചിടാം;-

Related Songs