Malayalam Hymn
Daivamam yahovaye sthuthicchiduvin
Daivamam yahovaye sthuthicchiduvin lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ദൈവമാം യഹോവയെ സ്‌തുതിച്ചിടുവിൻ
രാപ്പകൽ ഇടവിടാതിന്നുമെന്നും (2)
സ്തുതിച്ചിടിൻ! ദിനം തോറും സ്തുതിച്ചിടുവിൻ
സ്തുതിയുടെ മദ്ധ്യത്തിൽ വാഴുന്നോനെ (2)
ദൂതർ സറാഫികൾ ചേർന്നു നിന്ന്
വിശ്രമമില്ലാതെ സ്‌തുതിച്ചിടുന്നു (2)
ദൂതുവാഹികളാം വീരന്മാരെ (2)
മോദമായ് യേശുവെ സ്‌തറുതിച്ചിടുവിൻ (2);- ദൈവമാം...
മരിച്ചവർ മൌനത്തിലിറങ്ങിയവർ
ഒരുത്തരും പരമനെ സ്‌തുതിക്കുന്നില്ല (2)
ഏവരും ഇന്നുമുതൽ എന്നെന്നേക്കും (2)
ആവലോടേശുവെ വാഴ്ത്തിടുവിൻ (2);- ദൈവമാം...
രാത്രി കഴിവാറായ് പകൽ അടുത്തേ
ഇരുട്ടിന്റെ പ്രവൃത്തികളെറിഞ്ഞിടുവിൻ (2)
ജീവിതത്തെ വേഗം പുതുക്കി നിങ്ങൾ (2)
കർത്തൻ വരവിനായ് ഒരുങ്ങി നില്പിൻ (2);- ദൈവമാം...
സീയോൻ മണവാളൻ എഴുന്നെള്ളാറായ്
മണവാട്ടി വാനത്തിൽ ചേർന്നിടാറായ് (2)
വേളി കഴിച്ചിടുന്ന നാളു നോക്കി (2)
ഞങ്ങൾ മേലോട്ടു കണ്ണുകളുയർത്തിടുന്നേ (2);- ദൈവമാം...