Maname sthuthika nee unnatha

Malayalam Hymn

Maname sthuthika nee unnatha

Maname sthuthika nee unnatha lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

മനമെ സ്തുതിക്ക നീ ഉന്നത ദേവനെ തന്നുടെ മഹിമകൾ ഓർത്തു നിരന്തരം 1 വാക്കിനാളുവാം സർവ്വ ചരാചരം നിന്നുടെ മഹിമകൾ വർണ്ണിക്കുമ്പോൾ നാഥാ തൃക്കൈകളാലുളവാം ഞാനെങ്ങനെ തൃപ്പാദം തന്നിൽ മൗനമാകും;- 2 ആകാശ ഭൂമികളാകവെ ചമച്ചവൻ ആയതിൻ നടുവിലായ് എനിക്കായ് തൂങ്ങി കേണെനിക്കായവൻ കേവലം പാപിപോൽ കാരിരുമ്പാണിയിൽ കാരുണ്യനായകൻ;- 3 ആരിലുമുന്നതൻ യേശുമഹേശൻ ആണെനിക്കുന്നതൻ വിടുതലിന്നുദയം ആ തിരുപ്രഭയതെൻ അന്ധത നീക്കിയെൻ അന്തരേ വാഴുന്നെൻ ആത്മസഖിയവൻ;- 4 ചിന്തനം ചെയ്യുക അന്തരാത്മാവിനാൽ നമ്മുടെ പ്രാണനു വലിയവ ചെയ്തവൻ ആ തിരുസന്നിധൗ വീണു വണങ്ങിടാം സർവ്വ മഹത്വവും ദൈവത്തിനേകിടാം;-

Related Songs