En maname dinam vazhthuka nee

Malayalam Hymn

En maname dinam vazhthuka nee

En maname dinam vazhthuka nee lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എന്മനമേ ദിനം വാഴ്ത്തുക നീ എന്റെ സർവ്വാന്തരംഗവുമേ യഹോവയെ എന്മനമേ ദിനം വാഴ്ത്തുക നീ 1 തന്നുപകാരങ്ങൾ ഓർത്തു നിരന്തരം നന്ദിയാൽ പ്രിയനെ വാഴ്ത്തിപുകഴ്ത്തിടാം നിന്നകൃത്യങ്ങൾ മോചിച്ചിടുന്നു നിന്നുടെ രോഗങ്ങൾ സൗഖ്യമാക്കുന്നു നിൻ ജീവനവൻ വീണ്ടെടുത്തിടുന്നു;- എന്മനമേ... 2 നിന്നുടെ യൗവ്വനം കഴുകൻ പോൽ പുതുക്കി നന്മയാൽ വായ്ക്കവൻ തൃപ്തിയെ തരുന്നു പീഢിതർക്കായ് നീതി ന്യായം നടത്തി തൻ ദയ നമ്മെ അണിയിക്കുന്നോൻ കൃപയും കരുണയും നിറഞ്ഞവൻ താൻ;- എന്മനമേ... 3 നമ്മുടെ പാപങ്ങൾക്കൊത്ത വിധം പരൻ പകരം നമ്മോടു പ്രവർത്തിക്കുന്നില്ല വാനം ഭൂമിക്കുമേൽ ഉന്നതം പോലെ തൻ ദയ ഭക്തർമേൽ ഉന്നതം തന്നെ നാം വെറും പൊടി അവനോർത്തിടുന്നു;- എന്മനമേ... 4 നരനുടെ ആയുസു പുല്ലു പോലാകുന്നു വയലിലെ പൂവുപോൽ ക്ഷണികമീഭൂമിയിൽ എങ്കിലോ തൻ ദയ ഭക്തരിലും നീതി മക്കളുടെ മേലും സുസ്തിരം തന്നെ തൻ നിയമങ്ങൾ പ്രമാണിപ്പോർക്കും;- എന്മനമേ... 5 സ്വർഗ്ഗ സിംഹാസനെ നിത്യമായ് വാഴുന്ന സുതുത്യനാം യാഹിനെ വാഴ്ത്തി വണങ്ങിടാം തൻ വചനത്തിന്റെ ശബ്ദം ശ്രവിച്ചു തൻ ഹിതം ചെയ്യുന്ന ശുശ്രൂഷകനായി വാഴ്ത്തുവിൻ യഹോവയിൻ വൻ നാമത്തെ;- എന്മനമേ...

Related Songs