Malayalam Hymn
Vazhthuka nee maname en parane
Vazhthuka nee maname en parane lyrics · Malayalam Christian Song · Video
The HymnalKey of F
0 plays
Lyrics
വാഴ്ത്തുക നീ മനമേ എൻ പരനെ
വാഴ്ത്തുക നീ മനമേ
1 വാഴ്ത്തുക തൻ ശുദ്ധനാമത്തെ പേർത്തു
പാർത്ഥിവൻ തന്നുപകാരത്തെയോർത്തു
2 നിന്നകൃത്യം പരനൊക്കെയും പോക്കി
തിണ്ണമായ് രോഗങ്ങൾ നീക്കി നന്നാക്കി
3 നന്മയാൽ വായ്ക്കവൻ തൃപ്തിയെ തന്നു
നവ്യമാക്കുന്നു നിൻ യൗവ്വനമിന്നു
4 മക്കളിൽ കാരുണ്യം താതനെന്നോണം
ഭക്തരിൽ വാത്സല്യവാനവൻ നൂനം
5 പുല്ലിനു തുല്യമീ ജീവിതം വയലിൻ
പൂവെന്നപോലിതു പോകുന്നിതുലവിൽ
6 തൻ നിയമങ്ങളെ കാത്തിടുന്നോർക്കും
തന്നുടെ ദാസർക്കും താൻ ദയ കാക്കും
7 നിത്യരാജാവിവനോർക്കുകിൽ സർവ്വ
സൃഷ്ടികളും സ്തുതിക്കുന്ന യഹോവ
സങ്കീർത്തനം 103