Malayalam Hymn
Maname vaazhthuka nee en parane
Maname vaazhthuka nee en parane lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
മനമേ വാഴ്ത്തുക നീ എൻ പരനെ സ്തുതിക്കുക നീ
അവൻ ചെയ്ത നന്മകൾ ഒന്നുമേ മറക്കാതെ
വാഴ്ത്തുക നീ പരനെ
അകൃത്യങ്ങൾ മോചിച്ചവൻ
രോഗമെല്ലാം സൗഖ്യമാക്കിയോൻ
പ്രാണനെ മരണത്തിൽ നിന്നു വീണ്ടെടുത്തവൻ
ദയയും കരുണയും അണിയിച്ചല്ലോ
അറിയുന്നവൻ നമ്മേ കരുതുന്നു നമുക്കായി
താതനു മക്കളോടു കരുണ എന്നപോൽ
തൻ സ്നേഹം വലിയതല്ലോ
അനവധി ഭാരങ്ങളാൽ അനുദിനം വലഞ്ഞിടുമ്പോൾ
അവൻ തരും കൃപയാൽ നിറഞ്ഞു നീ ദിനവും
വാഴ്ത്തുക നീ പരനെ
സ്വർഗ്ഗാധി സ്വർഗ്ഗസ്ഥൻ താൻ രാജാധി രാജനവൻ
കർത്തൻ വരും മേഘേ പ്രതിഫലം നൽകാൻ
ഒരുങ്ങുക നീ മനമേ