En maname nee vaazhtheduka

Malayalam Hymn

En maname nee vaazhtheduka

En maname nee vaazhtheduka lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എൻ മനമേ നീ വാഴ്ത്തീടുക നിൻ സഷ്ടാവിനെ ജീവകാലമെല്ലാം ഭയപ്പെടേണ്ടാ തെല്ലും ഭ്രമിച്ചിടേണ്ടാ യാഹെന്ന ദൈവം നിൻ ഇടയൻ നിന്റെ പരിപാലകൻ 1 മാൻപേട പോൽ എൻ കാലുകളെ നാഥൻ ഗിരികളിൽ നിർത്തിടുന്നു ഞാനെന്റെ രക്ഷയിൽ പാനപാത്രം ഏന്തി ദൈവത്തിൻ നാമത്തെ സ്തുതിച്ചീടുമെ;- 2 മാറാത്തതാം തൻ വാഗ്ദത്തങ്ങൾ നിത്യം പ്രാണനെ തണുപ്പിക്കുന്നു ഞാനെന്റെ കണ്ണുകൾ ഉയർത്തിടും നേരം വൈരിയിൽ കോട്ടകൾ തകർന്നീടുമെ;- 3 മാധുര്യമേറും എൻ പ്രാണപ്രിയൻ സ്വരം ഞാൻ നിത്യം ശ്രവിച്ചിടുന്നു ഞാനെന്റെ സർവ്വവും സമർപ്പിച്ചിടുന്നു സർവ്വേശ്വരാ നിൻ തിരുക്കരത്തിൽ;-

Related Songs